Advertisment

മോദി സര്‍ക്കാരിന് രാജ്യത്തെ സംരക്ഷിക്കാനുള്ള കഴിവില്ലെന്ന് തെളിയിക്കുന്നതാണ് മണിപ്പുരില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം; വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി

New Update

ഡല്‍ഹി: മണിപ്പുരില്‍ അസം റൈഫിള്‍സ് സംഘത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

Advertisment

publive-image

മോദി സര്‍ക്കാരിന് രാജ്യത്തെ സംരക്ഷിക്കാനുള്ള കഴിവില്ലെന്ന് തെളിയിക്കുന്നതാണ് മണിപ്പുരില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. ആക്രമണത്തില്‍ വീരമൃത്യുവരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.

ശനിയാഴ്ച്ച രാവിലെ മണിപ്പൂരിലെ ചുരാചന്ദ്പ്പൂര്‍ മേഖലയിലാണ് അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ വിപ്ലബ് ത്രിപാഠിയും കുടുംബവും സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെ ഭീകരാക്രമണമുണ്ടായത്.

കമാന്‍ഡിംഗ് ഓഫീസറും കുടുംബവും മറ്റു നാല് ജവാന്‍മാരും അടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. ത്രിപാഠിയും ഭാര്യയും ആറുവയസ്സുകാരനായ മകനും സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്നു സൈനികരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്.

rahul gandhi
Advertisment