കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ഓണസമ്മാനം. രണ്ടായിരത്തോളം വരുന്ന ആശാവര്‍ക്കര്‍മാര്‍ക്കും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വനിതാ നഴ്‌സ്മാര്‍ക്കും ഓണസമ്മാനമായി സാരികള്‍ വിതരണം ചെയ്തു.
/sathyam/media/post_attachments/HHxD53dZC8poVe1HoaMw.jpg)
മണ്ഡലത്തിലെ ആശാ വര്‍ക്കര്‍മാര്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വനിതാ നഴ്‌സുമാര്‍, റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് രാഹുല്‍ ഗാന്ധി എം.പിയുടെ ആശംസകാര്‍ഡുകള്‍ നേരത്തെ എത്തിയിരുന്നു.
പിന്നാലെയാണ് ഓണസമ്മാനവും എത്തിയത്. ഓണക്കോടിയുടെ വയനാട് പാര്‍ലമെന്റ്്തല വിതരണോദ്ഘാടനം വണ്ടൂരില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് നല്‍കി കൊണ്ട് എ.പി അനില്‍കുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു,
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എം.പി ഫണ്ടില്‍ നിന്ന് 2.7 കോടി രൂപ രാഹുല്‍ ഗാന്ധി അനുവദിച്ചിരുന്നു. ഇതിനു പുറമെ തെര്‍മോസ്‌കാനറുകള്‍, സാനിറ്റൈസറുകള്‍, പി.പി കിറ്റുകള്‍, മാസ്‌ക്കുകള്‍, മണ്ഡലത്തിലെ മുഴുവന്‍ കമ്മ്യൂണിറ്റി കിച്ചണിലേക്കുമുള്ള ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്നു.
കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മണ്ഡലത്തിലെ ആദിവാസി ഗ്രാമങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി 300 ടി.വികളും രാഹുല്‍ ഗാന്ധി എം.പി എത്തിച്ചു നല്‍കി. ഇതിന് പിന്നാലെയാണിപ്പോള്‍ ഓണക്കോടിയും എത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us