മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാതെ രാജ്യത്ത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് രക്ഷയില്ല; ചെറുഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാല്‍ ബിജെപി ഭരണം അട്ടിമറിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂസ് ബ്യൂറോ, ചെന്നൈ
Saturday, February 27, 2021

ചെന്നൈ: മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാതെ രാജ്യത്ത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് രക്ഷയില്ലെന്നും 10 മുതല്‍ 15 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാല്‍ ബിജെപി ഭരണം അട്ടിമറിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

തൂത്തുക്കുടിയില്‍ അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം മാത്രമല്ല ജനാധിപത്യത്തിന്റെ തൂണുകളായ ജുഡീഷ്യറിയും മാധ്യമങ്ങളും പോലും ഇത്തരം അട്ടിമറിക്ക് കൂട്ടുനില്‍ക്കുകയാണ്. സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ടാണ് തനിക്ക് നേരെ രൂക്ഷമായ ആക്രമണം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

×