പ്ര​ധാ​ന​മ​ന്ത്രി ഉ​പ​കാ​ര​പ്ര​ദ​മാ​ണോ അ​ല്ല​യോ എ​ന്ന​ത​ല്ല ചോ​ദ്യം: ആ​ര്‍​ക്കാ​ണ് അ​ദ്ദേ​ഹം ഉ​പ​കാ​ര​പ്പെ​ടു​ന്ന​ത് എ​ന്ന​താ​ണു ചോ​ദ്യം: അ​ദ്ദേ​ഹ​ത്തെ ഉ​പ​യോ​ഗി​ച്ചു സ​മ്പ​ത്ത് വ​ര്‍​ധി​പ്പി​ക്കു​ന്ന ര​ണ്ടു പേ​ര്‍​ക്കു മാ​ത്ര​മാ​ണു പ്ര​ധാ​ന​മ​ന്ത്രി​യെ​ക്കൊ​ണ്ടു ഗു​ണ​മു​ള്ള​തെ​ന്ന് രാ​ഹു​ല്‍ ​ഗാന്ധി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, February 27, 2021


ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച്‌ രാ​ഹു​ൽ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി ഉ​പ​കാ​ര​പ്ര​ദ​മാ​ണോ അ​ല്ല​യോ എ​ന്ന​ത​ല്ല ചോ​ദ്യ​മെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ആ​ർ​ക്കാ​ണ് അ​ദ്ദേ​ഹം ഉ​പ​കാ​ര​പ്പെ​ടു​ന്ന​ത് എ​ന്ന​താ​ണു ചോ​ദ്യം. അ​ദ്ദേ​ഹ​ത്തെ ഉ​പ​യോ​ഗി​ച്ചു സ​മ്പ​ത്ത് വ​ർ​ധി​പ്പി​ക്കു​ന്ന ര​ണ്ടു പേ​ർ​ക്കു മാ​ത്ര​മാ​ണു പ്ര​ധാ​ന​മ​ന്ത്രി​യെ​ക്കൊ​ണ്ടു ഗു​ണ​മു​ള്ള​തെ​ന്ന് രാ​ഹു​ൽ പ​രി​ഹ​സി​ച്ചു.

ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി​യ​ൽ പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ൻറെ പ​രാ​മ​ർ​ശം. ന​രേ​ന്ദ്ര മോ​ദി ചൈ​ന​യെ ഭ​യ​പ്പെ​ടു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ​ച്ചു പേ​രു​ടെ താ​ത്പ​ര്യ​ങ്ങ​ക്കാ​യി മോ​ദി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

ജ​നാ​ധി​പ​ത്യ​ത്തെ ഒ​റ്റ പ്ര​ഹ​രം കൊ​ണ്ട് ഇ​ല്ലാ​താ​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മോ​ദി ന​യി​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​രും ആ​ർ​എ​സ്‌എ​സും ക​ഴി​ഞ്ഞ ആ​റു വ​ർ​ഷം​കൊ​ണ്ടു രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളും സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​വും ത​ക​ർ​ത്തെ​ന്നും രാ​ഹു​ൽ വി​മ​ർ​ശി​ച്ചു.

×