/sathyam/media/post_attachments/bI1RQZH3CSabx9fbCGoL.jpg)
ന്യൂഡൽഹി ∙ രാജി പിന്‍വലിപ്പിക്കാനുള്ള നീക്കങ്ങളോട് അതേ നാണയത്തില്‍ തിരിച്ചടിച്ച് രാഹുല്‍ഗാന്ധി. തോൽവി നേരിടുന്നവർ ഉത്തരവാദിത്തം ഏൽക്കണമെന്നതിനു സ്വയം മാതൃകയാവാനാണു താൻ രാജിവയ്ക്കുന്നതെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി പാര്‍ട്ടിയിലെ നേതാക്കളെ ഒന്നടങ്കം സമ്മര്‍ദ്ധത്തിലാക്കിയിരിക്കുകയാണ് രാഹുല്‍ .
രാഹുൽ തുടരണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്കു മുന്നിൽ ധർണ നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരോടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
രാഹുൽ തുടരണമെന്നാവശ്യപ്പെട്ട് വസതിക്കു മുന്നിൽ ധർണ നടത്തിയ സംഘടനാ പ്രസിഡന്റ് കേശവ് ചന്ദ് യാദവ്, വൈസ് പ്രസിഡന്റ് ഡി.വി. ശ്രീനിവാസ്, അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തർ എന്നിവരെ പിന്നീടു വസതിയിലേക്കു വിളിപ്പിച്ച രാഹുൽ തന്റെ നിലപാട് അവരോട് ആവർത്തിക്കുകയായിരുന്നു .
രാവിലെ ലോക്സഭയിലെ പാർട്ടി എംപിമാർ ഒന്നടങ്കം ഉയർത്തിയ ആവശ്യത്തിനു൦ രാഹുൽ ഗാന്ധിയുടെ മറുപടി ഇതുതന്നെയായിരുന്നു . തോൽവിയുടെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്നും ഒഴിയാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും രാഹുൽ വ്യക്തമാക്കി.
സംഘടനാതലത്തിൽപാർട്ടിയെ ശക്തിപ്പെടുത്താൻ രാജ്യത്തുടനീളം പര്യടനം നടത്തു൦. 77 ലെ തോൽവിക്കു ശേഷം ഇന്ദിരാഗാന്ധി നടത്തിയതിന് സമാന രീതിയിൽ
/sathyam/media/post_attachments/UkgeuvN5WkIE31xFpD5D.jpg)
പാർലമെന്റ് മന്ദിരത്തിലെ ചർച്ചയ്ക്കിടെ രാഹുൽ എത്തിയപ്പോൾ, തമിഴ്നാട്ടിൽ നിന്നുള്ള എംപി: തിരുനാവുക്കരശ് ആണു വിഷയം അവതരിപ്പിച്ചത്. രാജിയിൽ നിന്നു പിൻമാറണമെന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കാൻ എംപിമാർ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു മാസം മുൻപു താൻ സ്ഥാനമൊഴിഞ്ഞുവെന്നും തീരുമാനം മാറ്റുന്ന ശീലം തനിക്കില്ലെന്നും രാഹുൽ പ്രതികരിച്ചു. പിൻഗാമിയെ കണ്ടെത്താൻ പാർട്ടിയോട് ആവശ്യപ്പെട്ടിട്ടും അതു ചെയ്യാതെ വീണ്ടും തനിക്കു മേൽ സമ്മർദം ചെലുത്തുകയാണ്.
തോൽവിയെക്കുറിച്ചു പഠിക്കാൻ സമിതിയെ വയ്ക്കാമെന്ന് എംപിമാരിൽ ചിലർ പറഞ്ഞപ്പോൾ രാഹുലിന്റെ മറുപടി ഇങ്ങനെ – ‘മുൻപ് എത്രയോ സമിതികൾ വന്നു; തോൽവിയുടെ ഉത്തരവാദിത്തം ആരുടെ മേലും ചുമത്താതെയുള്ള റിപ്പോർട്ടുകളാണ് അവ സമർപ്പിച്ചത്.
മുൻപ് യുപിയിൽ റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചു പരാതി പറയാൻ മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചപ്പോൾ ഉത്തരവാദിത്തം പലരിലേക്കു കൈമാറുന്നതു ഞാൻ കണ്ടിട്ടുണ്ട്. ആ രീതി കോൺഗ്രസിൽ വേണ്ട. ഉത്തരവാദിത്തം ഞാൻ ഏൽക്കുന്നു. പാർട്ടി നിശ്ചയിക്കുന്ന ഏതു നേതാവിനെയും പിൻഗാമിയായി അംഗീകരിക്കാം. പാർട്ടിയിൽ ഊർജസ്വലനായി പ്രവർത്തിക്കും’ – രാഹുൽ പറഞ്ഞു.
നിങ്ങളുടെ പാർട്ടിക്ക് അധ്യക്ഷനുണ്ടോ എന്നു ചോദിച്ചു ബിജെപി അംഗങ്ങൾ കളിയാക്കുകയാണെന്ന് എംപിമാർ പറഞ്ഞപ്പോൾ ബിജെപിയെ നേരിടാനുള്ള പോരാട്ടത്തിൽ താൻ മുൻനിരയിലുണ്ടാവുമെന്നു രാഹുൽ മറുപടി നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us