അ​മേ​ത്തി​യിലെത്തിയത് വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യപോലത്തെ സന്തോഷം നല്‍കുന്നു. അമേത്തിയിലെ ജനങ്ങളോട് രാഹുല്‍

ജെ സി ജോസഫ്
Wednesday, July 10, 2019

ല​ക്നോ: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​യ്ക്ക് ശേ​ഷം ആ​ദ്യ​മാ​യി അ​മേ​ത്തി​യി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തിയ രാഹുല്‍ഗാന്ധിക്ക് ഉജ്വല സ്വീകരണം. ‘അ​മേ​ത്തി​യി​ല്‍ തി​രി​ച്ചെ​ത്തി​യ​തി​ല്‍ സ​ന്തോ​ഷി​ക്കു​ന്നു.

വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ പ്ര​തീ​തി​യാ​ണ് ഇ​തെ​നി​ക്കെ​ന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം . അ​മേ​ത്തി​യി​ൽ 55,000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ന് സ്മൃ​തി ഇ​റാ​നി​യാ​ണ് രാ​ഹു​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഇ​തി​നി​ടെ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ട്വി​റ്റ​ർ ഫോ​ളോ​വേ​ഴ്‌​സി​ന്‍റെ എ​ണ്ണം ഒ​രു കോ​ടി ക​വി​ഞ്ഞു. ഇ​തി​ന്‍റെ ആ​ഘോ​ഷം അ​മേ​ത്തി​യി​ൽ ന​ട​ത്തു​മെ​ന്നും രാ​ഹു​ൽ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

×