മോദിയെ നേരിട്ട് എതിർക്കാൻ ആർജവമുള്ള ഏക നേതാവ് രാഹുൽ ഗാന്ധി മാത്രം; ഇന്ത്യയിലെ പ്രതിപക്ഷം ദുർബലവും ചിന്നഭിന്നവുമാണ്; അവിടെയാണ് രാഹുലിന്റെ പ്രസക്തിയെന്ന് അരുന്ധതി റോയ്

New Update

ന്യൂഡൽഹി: ഇന്ത്യയിലെ ജനങ്ങൾക്കിന്ന് പ്രതീക്ഷിക്കാൻ കഴിയുന്നതും മോദിയെ നേരിട്ട് വെല്ലുവിളിക്കാൻ ആർജവമുള്ള ഏക നേതാവ് രാഹുൽ ഗാന്ധി മാത്രമാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. അത്ര വലിയ പിന്തുണ നിലവിലില്ലെങ്കിലും അയാൾ അതിന് വേണ്ടി പരിശ്രമിക്കുകയാണ്. ഇന്ത്യയിലെ മറ്റ് പ്രതിപക്ഷ പാർട്ടികൾ തീരെ അപ്രസക്തവും ചിന്നഭിന്നവുമായി നിൽക്കുകയാണ്. പലരും പലതരം കേസുകളിൽപ്പെട്ട് നിശബ്ദരായി നിൽക്കുന്നു. മറ്റൊരു കൂട്ടർ ഒതുങ്ങി മാറി നിൽക്കുന്നു. ഇതാണ് ഇപ്പോഴത്തെ നിലവിലെ സ്ഥിതിയെന്ന് സെമിനാറില്‍ പങ്കെടുക്കവെ അരുന്ധതി റോയ് പറഞ്ഞു.

Advertisment

publive-image

രാഷ്ട്രീയക്കാർ മാത്രമല്ല ഉദ്യോഗസ്‌ഥന്മാരും വ്യവസായികളും എന്ന് വേണ്ട ജീവിതത്തിന്റെ നാനാ തുറകളിലുമുള്ളവരുടെ തലച്ചോർ ഭയം കൊണ്ട് മരവിച്ചു നിൽക്കുകയാണ്. സർക്കാരിനെതിരെ ഒരു എതിർ ശബ്ദം ഉയർത്താൻ നിങ്ങൾ വാ തുറക്കുമ്പോൾ അവർ നിങ്ങളെ വളഞ്ഞിട്ട് ആക്രമിക്കും. പരിഹസിക്കും, പിന്നെ ഭയപ്പെടുത്തും. ദയാരഹിതമായിട്ടാണ് ആക്രമിക്കുന്നത്. അത്കൊണ്ട് തന്നെ ജനങ്ങൾ ഭയത്തിലാണ്. അവിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രസക്തിയെന്ന് അരുന്ധതി റോയ് പറഞ്ഞു.

Advertisment