ന്യൂഡൽഹി:എംപി സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ രാഹുലിന് നൽകിയിട്ടുള്ള സുരക്ഷ വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിലവിൽ ഇസ്ഡ് പ്ലസ് സുരക്ഷയാണ് രാഹുൽ ഗാന്ധിക്ക് ലഭിക്കുന്നത്. പുതിയ സ്ഥലത്തേക്ക് താമസം മാറുന്നതോടെ സുരക്ഷയുടെ കാര്യത്തിൽ സിആർപിഎഫ് അവലോകനം നടത്തുകയാണ്.
നിലവിൽ ലഭിക്കുന്ന സുരക്ഷ എസ്പിജി സുരക്ഷ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന സുരക്ഷയാണ്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് ഏത് കാറ്റഗറി സുരക്ഷ നൽകണമെന്ന് തീരുമാനിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഔദ്യോഗക വസതി 12 തുഗ്ലക് ലെയിലാണ്. ഈ വസതി 22ന് മുമ്പ് ഒഴിയണമെന്നാണ് ലോക്‌സഭാ ഹൗസിങ് കമ്മിറ്റി രാഹുലിന് നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നത്.
ഇത് അനുസരിച്ച് രാഹിൽ ഗാന്ധി പതിയ വീട്ടിലേക്ക് താമസം മാറിയാൽ സുരക്ഷ അവലോകനം ചെയ്യനാണ് സിആർപിഎഫ് തീരുമാനം. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് ഏത് സുരക്ഷ നൽകണമെന്ന് തീരുമാനിക്കുന്നത്. നിലവിൽ സോണിയ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിക്കും ഇസ്ഡ് പ്ലസ് സുരക്ഷയാണ് നൽകിയിരിക്കുന്നത്.