ഇത്രയും ആളുകളുള്ള ഒരു വേദിയിൽ ചെറിയ പിഴവ് പോലുമില്ലാതെ സഫ പ്രസംഗം പരിഭാഷപ്പെടുത്തി ; ഒരു പക്ഷേ തന്റെ പ്രസംഗം ഇപ്പോൾ പരിഭാഷപെടുത്തുന്ന കെ സി വേണുഗോപാലിന് സഫ വെല്ലുവിളിയാവും ; രാഹുൽ ഗാന്ധി

New Update

കോഴിക്കോട്: കരുവാരക്കുണ്ട് സ്കൂളിൽ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്താനെത്തിയ സഫ ഫെബിനെക്കുറിച്ച് എടക്കരയിലെ പരിപാടിയിൽ രാഹുൽ അഭിനന്ദിച്ചു. 'ഇത്രയും ആളുകളുള്ള ഒരു വേദിയിൽ ചെറിയ പിഴവ് പോലുമില്ലാതെ സഫ പ്രസംഗം പരിഭാഷപ്പെടുത്തി. ഒരു പക്ഷേ തന്റെ പ്രസംഗം ഇപ്പോൾ പരിഭാഷപെടുത്തുന്ന കെ സി വേണുഗോപാലിന് സഫ വെല്ലുവിളിയാവും.' രാഹുൽ തമാശയായി പറഞ്ഞു.

Advertisment

publive-image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഈ ആത്മവിശ്വാസം സന്തോഷം തരുന്നതാണ്. പക്ഷേ വയനാട്ടിലെ ഒരു സ്കൂളിൽ പെൺകുട്ടി പാമ്പ് കടിയേറ്റു മരിച്ച സംഭവം സങ്കടകരമാണ്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൊതുവിദ്യാലയങ്ങളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഉറപ്പുവരുത്താൻ ശ്രമിക്കണമെന്നും രാഹുൽ പറഞ്ഞു.

Advertisment