/sathyam/media/post_attachments/fFDXTqOjSRtoV78CgKgI.jpg)
ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനത്തേക്ക് നേരിട്ട് ഒരാളെ തിരഞ്ഞെടുക്കാന്‍ അവസരം കിട്ടിയാല്‍ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഭൂരിപക്ഷം പേരും രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കുമെന്ന് ഐഎഎൻഎസ്–സി വോട്ടർ സർവേ. രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദി എന്നിവരില്‍ ആരെയാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്?, ഇതായിരുന്നു ചോദ്യം.
സര്‍വേയില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള 57.92 ശതമാനം പേരും രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കുമെന്ന ഉത്തരമാണ് നല്‍കിയത്. തമിഴ്‌നാട്ടില്‍ 43.46 ശതമാനം പേരും രാഹുലിനെ തിരഞ്ഞെടുത്തു. കേരളത്തിൽ മോദിയെ തുണച്ച് 36.19 ശതമാനവും 28.16 ശതമാനം പേർ തമിഴ്നാട്ടിലും പിന്തുണച്ചു. . മോദിയും രാഹുലും തമ്മിലുള്ള കേരളത്തിലെ വ്യത്യാസം 21.73 ശതമാനമാണ്. തമിഴ്നാട്ടിൽ 15.3 ശതമാനവും.
എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു രണ്ടു സംസ്ഥാനങ്ങളില്‍ കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും മോദിയാണ് മുന്നില്‍. ബംഗാളിൽ 54.13 ശതമാനവും, അസമില്‍ 47.8 ശതമാനം, പുതുച്ചേരിയില്‍ 45.54 ശതമാനം പേരും മോദിയെ പിന്തുണയ്ക്കുന്നു.