ഡല്‍ഹി : കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഗൾഫ് നാടുകളിൽ അകപ്പെട്ട പ്രവാസികളെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതിനായി സർക്കാർ പ്രത്യേകം വിമാനം ഏർപ്പെടുത്തണമെന്നും രാഹുൽ ആവശ്യപ്പട്ടു.
/sathyam/media/post_attachments/eHQlGvOhdd1Fl2KaBAPv.jpg)
‘ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് പ്രവാസലോകത്ത് കുടുങ്ങിക്കിടക്കുന്നത്. വീട്ടിലെത്താനാകാത്തതില്‍ അവര്‍ നിരാശരാണ്. അവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടു വരാന്‍ പ്രത്യേക വിമാനം അയക്കണം. ഇവിടെ അവരെ പ്രത്യേക നിരീക്ഷണത്തിലാക്കണം’, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.