കടല്‍യാത്രയ്ക്ക് ആരും പണം നല്‍കിയിട്ടില്ല; സുഹൃത്ത് പറഞ്ഞു, ഒരു പഠനം നടത്താന്‍ ടിഎന്‍ പ്രതാപന് കടലിലേക്ക് യാത്ര പോകണമെന്ന്; പ്രതാപന്റെ സുഹൃത്ത് വരുന്നു എന്ന് മാത്രമേ അറിഞ്ഞിരുന്നുള്ളൂ, വന്ന് വള്ളത്തില്‍ കയറിയപ്പോഴാണ് രാഹുല്‍ ഗാന്ധിയാണെന്ന് അറിഞ്ഞത് പോകാനുള്ള ഇന്ധനം അവരാണ് തന്നത്; രാഹുല്‍ വന്ന് എല്ലാ ജോലിക്കാരോടും സംസാരിച്ചു, വിശേഷങ്ങള്‍ തിരക്കി, അവര്‍ക്കൊപ്പം ജോലി ചെയ്യുകയാണ് ചെയ്തത്; അല്ലാതെ മറ്റുള്ളവര്‍ പറയുന്നത് പോലെ രാഹുല്‍ ടൂര്‍ പോകാന്‍ വന്നതല്ല, മത്സ്യത്തൊഴിലാളികളെക്കുറിച്ച് പഠിക്കാനാണ് വന്നത്;  ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബോട്ട് ഉടമ

New Update

കൊല്ലം: രാഹുല്‍ ഗാന്ധിയുടെ കടല്‍യാത്ര പണം നല്‍കിയുള്ള നാടകമാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബോട്ട് ഉടമ ബിജു ലോറന്‍സ്. കടല്‍യാത്രയ്ക്ക് ആരും തനിക്ക് പണം നല്‍യിട്ടില്ലെന്നും രാവിലെ ബോട്ട് പുറപ്പെടാന്‍ നില്‍ക്കുമ്പോഴാണ്, വന്നത് രാഹുല്‍ ഗാന്ധിയാണെന്ന് അറിഞ്ഞതെന്നും ബിജു ലോറന്‍സ് പറഞ്ഞു.

Advertisment

publive-image

ബിജു ലോറന്‍സിന്റെ വാക്കുകള്‍:

”ആരും പണം നല്‍കിയിട്ടില്ല. സുഹൃത്ത് പറഞ്ഞു, ഒരു പഠനം നടത്താന്‍ ടിഎന്‍ പ്രതാപന് കടലിലേക്ക് യാത്ര പോകണമെന്ന്. പോകാനുള്ള ഇന്ധനം അവരാണ് തന്നത്. രാഹുല്‍ ഗാന്ധി വന്ന് എല്ലാ ജോലിക്കാരോടും സംസാരിച്ചു, വിശേഷങ്ങള്‍ തിരക്കി, അവര്‍ക്കൊപ്പം ജോലി ചെയ്യുകയാണ് ചെയ്തത്. അല്ലാതെ മറ്റുള്ളവര്‍ പറയുന്നത് പോലെ രാഹുല്‍ ടൂര്‍ പോകാന്‍ വന്നതല്ല. മത്സ്യത്തൊഴിലാളികളെക്കുറിച്ച് പഠിക്കാനാണ് വന്നത്.

ആളുമായി പോയി വലയടിച്ച് തിരിച്ചുവരാന്‍ ഒന്നരമണിക്കൂര്‍ മതി. അതിന് മൂന്നു മണിക്കൂറോ, ആറു മണിക്കൂറോ വേണമെന്നില്ല. ചൂണ്ടക്കാര്‍ക്കാണ് ദൂരെ പോയി എട്ടു മണിക്കൂറും ആറു മണിക്കൂറും ജോലി ചെയ്യേണ്ടത്. പ്രതാപന്റെ സുഹൃത്ത് വരുന്നു എന്ന് മാത്രമേ അറിഞ്ഞിരുന്നുള്ളൂ.

വന്ന് വള്ളത്തില്‍ കയറിയപ്പോഴാണ് രാഹുല്‍ ഗാന്ധിയാണെന്ന് അറിഞ്ഞത്. വള്ളത്തില്‍ ചാട്ടക്കാരന്‍ ചാടുന്നത് കണ്ടിട്ട് രാഹുല്‍ ചോദിച്ചു എന്താണെന്ന്. മീന്‍ തടഞ്ഞ് നിര്‍ത്താനാണെന്ന് പറഞ്ഞപ്പോള്‍ ഞാനും ചാടട്ടേയെന്ന് ചോദിച്ച് ചാടുകയായിരുന്നു.”

രാഹുല്‍ ഗാന്ധി കടലില്‍ പോയതും വെള്ളത്തില്‍ ചാടിയതും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

rahul gandhi rahul gandhi speaks
Advertisment