ജോയ്‌സ് ജോര്‍ജിന് മാനസിക രോഗമുണ്ടെങ്കില്‍ ചികിത്സക്ക് പോകണം, രാഹുലിനെ പെണ്‍പിള്ളേര്‍ കാണുന്നത് കൂട്ടുകാരനെ പോലെയോ സഹോദരനെ പോലെയോ ആണെന്ന് ഏലിക്കുട്ടി ചാക്കോയും അന്നമ്മ ചാണ്ടിയും

New Update

കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശത്തിനെതിരെ ആറുകാക്കല്‍ ഏലിക്കുട്ടി ചാക്കോയും അന്നമ്മ ചാണ്ടിയും. ജോയ്‌സ് ജോര്‍ജിന് മാനസിക രോഗമുണ്ടെങ്കില്‍ ചികിത്സക്ക് പോകണമെന്നും രാഹുലിനെ പെണ്‍പിള്ളേര്‍ കാണുന്നത് കൂട്ടുകാരനെ പോലെയോ സഹോദരനെ പോലെയോ ആണെന്നും അവര്‍ പറഞ്ഞു.

Advertisment

publive-image

കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി കേരളത്തിലെത്തിയ രാഹുലിനെ ഉഴവൂരില്‍ നിന്ന് കൂത്താട്ടുകുളത്തേക്കുള്ള യാത്രയില്‍ ആറുകാക്കല്‍ ഏലിക്കുട്ടി ചാക്കോയും അന്നമ്മ ചാണ്ടിയും കണ്ടുമുട്ടിയ വീഡിയോ വൈറലായിരുന്നു. സോണിയാ ഗാന്ധിയോട് അന്വേഷണം പറയണമെന്ന് ഏലിക്കുട്ടി രാഹുലിനോട് പറഞ്ഞിരുന്നു.

സോണിയാ ഗാന്ധിയെയും ഇന്ദിരാ ഗാന്ധിയെയും അറിയുന്നവരാണ് ഞങ്ങളൊക്കെയെന്ന് അന്നമ്മയും പറഞ്ഞിരുന്നു. കാറിന് പുറത്തിറങ്ങിയ രാഹുലിനെ അന്നമ്മ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന വീഡിയോകളും ശ്രദ്ധേയമായിരുന്നു.

https://www.facebook.com/watch/?v=220198026558910

rahul gandhi
Advertisment