ഇലക്ഷന്‍ കമ്മീഷന്റെ കാര്‍ കേട്, ബിജെപിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മോശം, ജനാധിപത്യത്തിന്റെ അവസ്ഥ ഏറ്റവും മോശമാകുന്നു; രാഹുല്‍ ഗാന്ധി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, April 2, 2021

ഡല്‍ഹി: അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ്ങ് മെഷീന്‍ കണ്ടെത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനേയും ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് എംപിയുടെ പ്രതികരണം.

അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ നിന്നും ഇവിഎം മെഷീന്‍ കണ്ടെത്തി . പതരകണ്ടി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണേന്തു പോളിന്റെ വാഹനത്തില്‍ നിന്നാണ് വോട്ടിംഗ് മെഷീന്‍ കണ്ടെത്തിയത്.

സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ കാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇന്നലെയാണ് കൃഷ്ണേന്തു പാലിന്റെ കാറില്‍ നിന്നും ഇവിഎം മെഷീന്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷമുണ്ടായി.

×