ലൂഥിയാന: കര്‍ഷക ബില്ലിനെതിരായിട്ടുള്ള രാഹുല്‍ ഗാന്ധിയുടെ ട്രാക്ട്രര്‍ റാലി പഞ്ചാബിന്റെ ഗ്രാമങ്ങളില്‍ വന്‍ തരങ്കമായി മാറി. രണ്ടാം ദിവസമായ തങ്കളാഴ്ചയും രാഹുല്‍ കടന്നുപോയ പ്രദേശങ്ങളില്‍ വന്‍ ജനക്കൂട്ടമാണ് അദ്ദേഹത്തെ കാണാനെത്തിയത്. ഓരോ 20 കിലോ മീറ്ററിനിടയിലും ഗ്രാമവാസികളേയും കര്‍ഷകരേയും അഭിസംബോധന ചെയ്തുകൊണ്ടാണ് ‘ ഖേത്തിബചാവോ യാത്ര’ മുന്നേറുന്നത്.
/sathyam/media/post_attachments/9G1Obq4fhmg4POJLt9va.jpg)
മോദി പറയുന്നത് ഇന്ത്യയിലെ കര്‍ഷകര്‍ സന്തുഷ്ടരാണെന്നാണ് എങ്കിലെന്തിനാണ് സമരം ചെയ്യുന്നതെന്ന് ജനങ്ങളോടു പറയണം. കേന്ദ്രം പാസാക്കിയ കര്‍ഷക ബില്ലില്‍ സംതൃപ്തരായ എത്ര കൃഷിക്കാര്‍ ഇന്ത്യയിലുണ്ടെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറണം. എന്തിനാണ് പഞ്ചാബിലെ തെരിവിലിറങ്ങി പ്രതിഷേധിക്കുന്നതെന്ന് ഇതുവരെ ജനങ്ങളോട് പറയാന്‍ മോദി തയ്യാറായിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുന്‍ മന്ത്രി നവ്‌ജ്യോത് സിംഗ് സിന്ദു എന്നിവര്‍ക്കു പുറമേ പഞ്ചാബിലെ എല്ലാ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും രാഹുലിനെ അനുഗമിക്കുന്നുണ്ട്. പഞ്ചാബിലെ കൃഷിക്കാരെ അകാലിദള്‍ ചതിക്കുകയും അവരെ വിറ്റ് കാശാക്കുകയും ചെയ്തു.
അകലാദിളിന്റെ കേന്ദ്ര മന്ത്രി ഹര്‍ സിമ്രത് ബാദല്‍ കൂടി ചേര്‍ന്നാണ് കര്‍ഷകരെ ദ്രോഹിക്കുന്ന ബില്ല് പാസാക്കിയത്. എന്നിട്ടിപ്പോള്‍ പഞ്ചാബില്‍ വന്ന് കേന്ദ്രത്തിനെതിരെ സമരം നടത്തുകയാണ്. ഇത് ഇരട്ട താപ്പാണ്. കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കുമെന്ന് കേന്ദ്രം പറയുന്നുണ്ട്. പക്ഷേ അത് വിശ്വസിക്കാനികില്ല. ചതിയന്മാരുടെ പാര്‍ട്ടിയാണ് അകാലിദള്‍ എന്ന് റാഹുല്‍ പറഞ്ഞു.
ട്രാക്ടര്‍ റാലി പഞ്ചാബിന്റെ മറ്റു ഗ്രാമങ്ങളില്‍ സഞ്ചരിച്ച ശേഷം ബുധനാഴ്ച ഹരിയാനയിലേയ്ക്ക് നീങ്ങാനാണ് തയ്യാറെടുക്കുന്നത്. രണ്ടു ദിവസം ഹരിയാനയിലെ വിവിധ ഗ്രാമങ്ങളില്‍ റാലി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ യാത്ര ഒരുകാരണവശാലും ഹരിയാനയില്‍ കടക്കാന്‍ അനുവദിക്കില്ലെന്നാണ് സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ നിലപാട്.
ഒക്ടോബര്‍ ഏഴ്, എട്ട് എന്നീ ദിവസങ്ങളിലാണ് രാഹുലിന്റെ റാലി ഹരിയാനയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കുരുക്ഷേത്ര, കര്‍ണ്ണാല്‍ എന്നീ ജില്ലകളിലാണ് രാഹുല്‍ റാലി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. രാഹുലിന്റെ ഹരിയാനയിലെ റാലി വന്‍വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി നേതൃത്വം. ഹത്രാസിലേയ്ക്കുള്ള രാഹുലിന്റെയും പ്രിയങ്കയുടേയും യാത്ര വന്‍ വിജയമായതിന്റെ ചുവട് പിടിച്ചാണ് ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രശ്‌നം ഉയര്‍ത്തി രാഹുല്‍ മുന്നേറുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us