New Update
ഡല്‍ഹി: ശ്രീരാമന് സ്നേഹമാണെന്നും വെറുപ്പില്‍ പ്രകടമാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാമന് മാനവികതയുടെ മൂര്ത്തിഭാവമാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഭൂമി പൂജയ്ക്ക് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.
Advertisment
മര്യാദാപുരുഷോത്തമനായ ശ്രീരാമന് മനുഷ്യനന്മയുടെ മൂര്‍ത്തീരൂപമാണ്. നമ്മുടെ മനസ്സിലെ മനുഷ്യത്വത്തിന്റെ ആന്തരിക സത്തയാണ് അതെന്നും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.
രാമന് കരുണയാണ്. ക്രൂരതയില്‍ പ്രകടമാകില്ല. രാമന് നീതിയാണ്, അനീതിയില്‍ പ്രകടമാകില്ലെന്നും രാഹുല്‍ ട്വീറ്റില്‍ പറയുന്നു.