‘അത്യധികം ഞെട്ടലോടെയാണ് ആ വാർത്ത ഞാൻ അറിഞ്ഞത്. കെ. ആർ മീരയുടെ നെറ്റ് ഓഫർ തീർന്നിരിക്കുന്നു. ആയതിനാൽ ഇന്ന് പ്രതികരിക്കുവാൻ കഴിയുന്നില്ല’: പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, April 7, 2021

തിരുവനന്തപുരം: നോവലിസ്റ്റ് കെ. ആര്‍. മീരയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ പരാമര്‍ശമുണ്ടായിരിക്കുന്നത്. കൂത്തുപറമ്പില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരിഹാസം.

”അത്യധികം ഞെട്ടലോടെയാണ് ആ വാർത്ത ഞാൻ അറിഞ്ഞത്. പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയും സർവ്വോപരി “മനുഷ്യ സ്നേഹിയുമായ” ശ്രീമതി കെ. ആർ മീരയുടെ നെറ്റ് ഓഫർ തീർന്നിരിക്കുന്നു. ആയതിനാൽ ഇന്ന് പ്രതികരിക്കുവാൻ കഴിയുന്നില്ല. ക്ഷമിക്കുക…”-എന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

×