ഓക്സിജൻ എത്തിക്കുക എന്ന “രാജ്യദ്രോഹം” ചെയ്യുന്നു; ശ്വാസം മുട്ടി മരിക്കുവാൻ സമ്മതിക്കാത, ഗംഗയിലും, യമുനയിലും ശവശരീരമായി ഒഴുകി നടക്കുവാൻ അനുവദിക്കാതെ അവർക്ക് മരുന്ന് എത്തിക്കുന്ന ശ്രീനിവാസിനെ തൂക്കിക്കൊല്ലണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, May 15, 2021

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്സ് ദേശിയ അധ്യക്ഷൻ ബി.വി ശ്രീനിവാസിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ രൂക്ഷവിമർശനവുമായി യൂത്ത് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കോവിഡ് കാലത്ത് ശ്രീനിവാസ് ചെയ്യുന്ന സേവനങ്ങളുടെ “സോഴ്സ്” അറിയണമത്രേ!. ശ്രീനിവാസിനെ ചോദ്യം ചെയ്യുക മാത്രമല്ല അയാളെ തൂക്കിക്കൊല്ലുക തന്നെ ചെയ്യണമെന്ന് രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

‍‍‍‍ഫെയ്സ്ബുക്ക് കുറിപ്പ്

യൂത്ത് കോൺഗ്രസ്സ് ദേശിയ അധ്യക്ഷൻ ശ്രീ BV ശ്രീനിവാസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോവിഡ് കാലത്ത് ശ്രീനിവാസ് ചെയ്യുന്ന സേവനങ്ങളുടെ “സോഴ്സ്” അറിയണമത്രേ!

ശ്രീനിവാസിനെ ചോദ്യം ചെയ്യുക മാത്രമല്ല അയാളെ തൂക്കിക്കൊല്ലുക തന്നെ ചെയ്യണം. കാരണം അയാൾ നടത്തുന്ന സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളാണ്. മോദി സർക്കാർ കോവിഡ് കാലത്ത് വിസ്റ്റ പണിയിൽ ശ്രദ്ധിക്കുമ്പോൾ, ശ്രീനിവാസ് കോവിഡ് ബാധിച്ച ആളുകൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുക എന്ന ‘സർക്കാർ വിരുദ്ധ’ പ്രവർത്തനം നടത്തുന്നു….

മനുഷ്യർ ഓക്സിജൻ കിട്ടാതെ മരണത്തോട് മല്ലടിക്കുമ്പോൾ സർക്കാരിന്റെ പ്രഖ്യാപി പത നയമാണ് നിസംഗത. എന്നാൽ ശ്രീനിവാസ് അവർക്ക് ഓക്സിജൻ എത്തിക്കുക എന്ന “രാജ്യദ്രോഹം” ചെയ്യുന്നു…..

തെരുവിലെ ആയിരങ്ങൾ സർക്കാരിന്റെ പട്ടികയിൽ തന്നെയില്ല , അത്തരക്കാർക്ക് ഇയാൾ ഭക്ഷണം എത്തിച്ചു നല്കുക എന്ന “ക്രൂരത” ചെയ്യുന്നു….

അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കുറ്റങ്ങൾക്ക്, തീർച്ചയായും ഇയാളെ ചോദ്യം ചെയ്തു, തുക്കിക്കൊല്ലണം….

രാജ്യം ശ്വാസം മുട്ടി മരിക്കുവാൻ സമ്മതിക്കാത ശ്രീനിവാസിനെ തൂക്കിക്കൊല്ലണം….

ഗംഗയിലും, യമുനയിലും ശവശരീരമായി ഒഴുകി നടക്കുവാൻ അനുവദിക്കാതെ അവർക്ക് മരുന്ന് എത്തിക്കുന്ന ശ്രീനിവാസിനെ തൂക്കിക്കൊല്ലണം…

×