/sathyam/media/post_attachments/X8NsHODOKSvjynfPj36Q.png)
തിരുവനന്തപുരം: കഴിഞ്ഞ തവണ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിരുദ്ധ ചേരികളിലാണ്. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ പ്രചരണത്തിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം ഇരുപാര്‍ട്ടികളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുമുണ്ട്.
എന്നാല്‍, കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് രാഹുല്‍ ഗാന്ധി പ്രചരണത്തിനെത്തിയപ്പോള്‍ പത്തനംതിട്ടയില്‍ ഉപയോഗിച്ചത് കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റിന്റെ സ്വന്തം കാര്‍. രാഹുലിന്റെ റോഡ് ഷോയിലുടനീളം ഉണ്ടായിരുന്നത് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് എന്‍എം രാജുവിന്റെ കിയയാണ്.
കെഎല്‍ 10 ബിഇ 4455 എന്ന നമ്പറിലുള്ള രാജുവിന്റെ കാറില്‍ കയറിയുള്ള രാഹുലിന്റെ റോഡ് ഷോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കോണ്‍ഗ്രസ് നേതാവിന് വാഹനം നല്‍കിയതില്‍ രാജുവിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍, സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഡീലര്‍ എന്ന നിലയില്‍ മാത്രമാണ് വാഹനം നല്‍കിയതെന്നുമാണ് എന്‍എം രാജുവിന്റെ വിശദീകരണം.