ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ട് വരുണ്‍ ചക്രവര്‍ത്തിയും രാഹുല്‍ തെവാട്ടിയയും; ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത് സംശയത്തില്‍

സ്പോര്‍ട്സ് ഡസ്ക്
Wednesday, March 3, 2021

മുംബൈ: ആദ്യമായി ദേശീയ ടീമില്‍ അവസരം ലഭിച്ച ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയ, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടു. ഇരുവര്‍ക്കും ഒരു അവസരം കൂടി ബിസിസിഐ നല്‍കിയേക്കും. ഇതിലും പരാജയപ്പെട്ടാല്‍ ഇരുവരെയും ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയേക്കും.

ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) സംഘടിപ്പിച്ച കായികക്ഷമതാ പരിശോധനയിലാണ് ഇരുവരും പരാജയപ്പെട്ടത്. ഇന്ത്യൻ താരങ്ങൾക്കായി നടത്തുന്ന കായിക്ഷമതാ പരിശോധനയായ യോ–യോ ടെസ്റ്റിൽ 17:1 ആണ് യോഗ്യതാ മാർക്ക്. അല്ലെങ്കിൽ രണ്ട് കിലോമീറ്റർ ദൂരം 8.3 മിനിറ്റിൽ പിന്നിടണം.

×