ഇരട്ടപദവി; രാഹുല്‍ ദ്രാവിഡിനെതിരെയുള്ള പരാതി തളളിയെന്ന് ബിസിസിഐ എത്തിക്സ് ഓഫീസര്‍

സ്പോര്‍ട്സ് ഡസ്ക്
Friday, November 15, 2019

രാഹുല്‍ ദ്രാവിഡ് ഇന്ത്യ സിമന്‍റസ് വൈസ് പ്രസിഡന്‍റായി ഇരിക്കുമ്പോള്‍ തന്നെ ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ തലവനായി ചുമതല വഹിച്ചതിനെ ചോദ്യം ചെയ്ത് മധ്യ പ്രദേശ് ക്രിക്കറ്റ് അസോസ്സിയേഷന്‍ ലൈഫ് മെംബര്‍ സഞ്ജീവ് ഗുപ്ത നല്‍കിയ പരാതി തള്ളിയെന്ന് ബിസിസിഐ എത്തിക്സ് ഓഫീസര്‍ ഡികെ ജെയിന്‍.

രാഹുല്‍ ദ്രാവിഡിന് സ്ഥാപിത താല്പര്യങ്ങളില്ലെന്നും അതിനാല്‍ തന്നെ പരാതി തള്ളുകയാണെന്നും ജെയിന്‍ പറഞ്ഞു.

ഇന്ത്യ സിമന്‍റസ് വൈസ് പ്രസിഡന്റ് എന്ന ചുമതല നാമമാത്രമായി വഹിക്കുന്നത് ബിസിസിഐ നിയമങ്ങളുടെ ലംഘനം അല്ലെന്നാണ് ജെയിന്‍ പറഞ്ഞത്.

×