New Update
മുംബൈ:മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ബോളിവുഡ് നടന്‍ രാഹുല്‍ റോയിയെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഗിലില്‍ സിനിമാ ചിത്രീകരണത്തിനിടയിലാണ് മസ്തിഷ്കാഘാതം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Advertisment
എൽഎസി-ലിവ് ദ ബാറ്റിൽ ഇൻ കാർഗിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് മസ്തിഷ്കാഘാം ഉണ്ടായത്. നിതിൻ കുമാർ ഗുപ്തയാണ് എൽഎസിയുടെ സംവിധായകൻ.
ചിത്ര വകീൽ ശർമ, നിവേദിത ബാസു എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നിഷാന്ത് സിംഗ് മൽഖാനിയാണ് കേന്ദ്ര കഥാപാത്രം കൈകാര്യം ചെയ്യുന്നത്. 17 ദിവസം നീണ്ടുനിൽക്കുന്ന ഷൂട്ടിംഗ് ഷെഡ്യൂൾ അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് രാഹുൽ റോയ് ആശുപത്രിയിലാകുന്നത്.