മുംബൈ: ഓട്ടിസം ബാധിച്ച മൂന്നരവയസുകാരനായ മകന് ഒട്ടക പാല്‍ ലഭ്യമാക്കണമെന്ന് ട്വിറ്ററിലൂടെ പ്രധാനമന്ത്രിയോട് പരാതിപ്പെട്ട യുവതിയുടെ ആവശ്യം പരിഹരിച്ച് റെയില്‍വേ. 20 ലിറ്റര്‍ പാലാണ് യുവതിക്ക് റെയില്‍ ഉദ്യോഗസ്ഥര്‍ എത്തിച്ച് നല്‍കിയത്. മുംബൈ സ്വദേശിനിയായ രേണു രാജാണ് ട്വിറ്ററിലൂടെ പരാതി ഉന്നയിച്ചത്.
/sathyam/media/post_attachments/OfJPfwoizYBFws0WR176.jpg)
''സര്‍, എന്റെ മൂന്നരവയസുള്ള ഓട്ടിസം ബാധിതനായ കുട്ടിക്ക് പശുവിന്റെയും ആടിന്റെയും പാലുകള്‍ അലര്‍ജിയാണ്. അവന് ഒട്ടകത്തിന്റെ പാല്‍ മാത്രമേ കുടിക്കാന്‍ സാധിക്കൂ. എന്നാല്‍ ലോക്ക്ഡൗണായതിനാല്‍ ഒട്ടകത്തിന്റെ പാല്‍ ലഭിക്കാന്‍ മാര്‍ഗങ്ങളില്ല'', -ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത് രേണു ഇപ്രകാരം കുറിച്ചു.
ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട നോർത്ത്-വെസ്റ്റ് റെയിൽവേ സിപിടിഎം, എസ്. തരുൺ ജെയിൻ പാലെത്തിക്കുന്നതിന് മുൻകൈയെടുത്തു. ഇതുമായി ബന്ധപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥനുമായി തരുൺ സംസാരിക്കുകയും പാൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു.