തൃശൂരിൽ ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ തീവണ്ടി തട്ടി മരിച്ചു; ; ഒരാളുടെ നില ഗുരുതരം

New Update

publive-image

തൃശ്ശൂര്‍: റെയില്‍വേ ട്രാക്ക് പരിശോധനയ്ക്ക് ഇറങ്ങിയ റെയില്‍വേ ജീവനക്കാരന്‍ തീവണ്ടി എന്‍ജിന്‍ തട്ടി മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി തൃശ്ശൂർ റെയില്‍ സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്.

Advertisment

തൃശൂർ റെയിൽവേ എൻജ‍ിനീയറിങ് വിഭാഗത്തിലെ ഗ്യാങ് മാൻ ഹർഷൻ കുമാർ (38) ആണു മരിച്ചത്. സഹപ്രവർത്തകൻ വടക്കാഞ്ചേരി സ്വദേശി വിനീഷ് (20) തലയ്ക്കു ഗുരുതര പരുക്കേറ്റ് ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisment