കൊറോണയെ തുരത്താന്‍ റെയില്‍വേ ഇതുവരെ തയ്യാറാക്കിയിരിക്കുന്നത് 40,000 ഐസൊലേഷന്‍ കിടക്കകള്‍… 2,500 കോച്ചുകള്‍ പരിഷ്കരിച്ചാണ് രോഗികളെ പാര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കിയത്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 7, 2020

ന്യൂഡല്‍ഹി: കൊറോണയെ പ്രതിരോധിക്കാന്‍ റെയില്‍വേ ഇതുവരെ തയ്യാറാക്കിയിരിക്കുന്നത് 40,000 ഐസൊലേഷന്‍ കിടക്കകള്‍. 2,500 കോച്ചുകള്‍ പരിഷ്കരിച്ചാണ് രോഗികളെ പാര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കിയത്.

ആദ്യഘട്ടമായി 5,000 കോച്ചുകള്‍ ഐസൊലേഷന്‍ കോച്ചുകളാക്കാനാണ് പദ്ധതി. ബാക്കിയുള്ളവയുടെ നിര്‍മാണവും പൂര്‍ത്തിയായിവരുകയാണ്.

ദിവസവും ശരാശരി 375 കോച്ചുകള്‍വീതമാണ് ഐസൊലേഷന്‍ കോച്ചുകളാക്കി മാറ്റുന്നത്. രാജ്യത്തെ വിവിധ റെയില്‍വേ സോണുകളിലായി 133 കേന്ദ്രങ്ങളിലാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍പ്രകാരമാണ് നിര്‍മാണം. മികച്ച ആരോഗ്യസംവിധാനങ്ങളും പരിചരണവും ഇവയില്‍ ഉറപ്പാക്കും.

×