മുംബൈ: റെയില്‍വേ ട്രാക്കിലേക്ക് വീണ കുഞ്ഞിനെ അവിശ്വസനീയമായ രീതിയില്‍ രക്ഷിച്ച മയൂര്‍ ഷെല്‍ക്കേ എന്ന റെയില്‍വേ ജീവനക്കാരനാണ് സോഷ്യല്‍ മീഡിയയിലെ താരം. മുംബൈ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം.
A Good Samaritan:
— Ministry of Railways (@RailMinIndia) April 19, 2021
At Vangani station of Central Railway, Pointsman Mr. Mayur Shelkhe saved the life of a child just in the nick of the time. He risked his life to save the life of the child.
We salute his exemplary courage & utmost devotion to the duty. pic.twitter.com/V6QrxFIIY0
അമ്മയുടെ കൈപിടിച്ച് പ്ലാന്റ്‌ഫോമിലൂടെ നടന്നുപോകുമ്പോഴായിരുന്ന കുഞ്ഞ് അബദ്ധത്തില്‍ റെയില്‍വേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. കുഞ്ഞ് വീണ സമയത്ത് ആ ട്രാക്കിലൂടെ ഒരു ട്രെയിനും ചീറിപ്പാഞ്ഞ് വരുന്നുണ്ടായിരുന്നു. എന്നാല്‍ ട്രെയിന്‍ എത്തുന്നതിന് ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, ഓടിയെത്തിയ മയൂര്‍ കുഞ്ഞിനെ രക്ഷിച്ചു.
അബദ്ധത്തില്‍ റെയില്‍വേ പാളത്തിലേക്ക് വീണ കുഞ്ഞിനെ അസാധാരണ ധൈര്യത്തോടെയാണ് ഇദ്ദേഹം രക്ഷിച്ചത്.