റെയില്‍വേ ട്രാക്കിലേക്ക് വീണ കുഞ്ഞിനെ ചീറിപ്പാഞ്ഞ് വരുന്ന ട്രെയിനിന് മുന്നിലൂടെ ഓടിയെത്തി രക്ഷിച്ച് റെയില്‍വേ ജീവനക്കാരന്‍; വീഡിയോ വൈറല്‍

ന്യൂസ് ബ്യൂറോ, മുംബൈ
Monday, April 19, 2021

മുംബൈ: റെയില്‍വേ ട്രാക്കിലേക്ക് വീണ കുഞ്ഞിനെ അവിശ്വസനീയമായ രീതിയില്‍ രക്ഷിച്ച മയൂര്‍ ഷെല്‍ക്കേ എന്ന റെയില്‍വേ ജീവനക്കാരനാണ് സോഷ്യല്‍ മീഡിയയിലെ താരം. മുംബൈ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം.

അമ്മയുടെ കൈപിടിച്ച് പ്ലാന്റ്‌ഫോമിലൂടെ നടന്നുപോകുമ്പോഴായിരുന്ന കുഞ്ഞ് അബദ്ധത്തില്‍ റെയില്‍വേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. കുഞ്ഞ് വീണ സമയത്ത് ആ ട്രാക്കിലൂടെ ഒരു ട്രെയിനും ചീറിപ്പാഞ്ഞ് വരുന്നുണ്ടായിരുന്നു. എന്നാല്‍ ട്രെയിന്‍ എത്തുന്നതിന് ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, ഓടിയെത്തിയ മയൂര്‍ കുഞ്ഞിനെ രക്ഷിച്ചു.

അബദ്ധത്തില്‍ റെയില്‍വേ പാളത്തിലേക്ക് വീണ കുഞ്ഞിനെ അസാധാരണ ധൈര്യത്തോടെയാണ് ഇദ്ദേഹം രക്ഷിച്ചത്.

×