140640 ഒഴിവുകളിലേയ്ക്ക് ഡിസംബറില്‍ പരീക്ഷ നടത്താനൊരുങ്ങി റെയില്‍വേ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: നേരത്തെ വിജ്ഞാപനം നത്തിയ 140640 ഒഴിവുകളിലേയ്ക്കുള്ള പരീക്ഷയുടെ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് റെയില്‍വേ. നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറീസ്, ഐസൊലേറ്റഡ് ആന്‍ഡ് മിനിസ്റ്റീരിയല്‍, ലെവല്‍ വണ്‍ എന്നീ വിഭാഗങ്ങളിലേയ്ക്കാണ് പരീക്ഷ നടത്തുന്നത്.

Advertisment

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ നടത്താന്‍ ഇതുവരെ സാധിക്കാത്തതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് പറഞ്ഞു. റെയില്‍വേ മന്ത്രി പീയുഷ് ഗോയലും ഡിസംബറില്‍ പരീക്ഷ ആരംഭിക്കുമെന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

Advertisment