സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു ; അടുത്ത ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, October 23, 2019

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. അടുത്ത ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട രണ്ട് ന്യൂനമർദ്ദങ്ങളാണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് ഇടയാക്കിയിരിക്കുന്നത്.

ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറാഞ്ച് അലർട്ടും പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഈ മേഖലകളിൽ താമസിക്കുന്ന ജനങ്ങൾക്ക് മുൻ കരുതലുകൾ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ബന്ധപ്പെട്ട വകുപ്പുകളോടും ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കാനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനും ഉള്ള നിർദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നൽകിയിട്ടുണ്ട്.

×