രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് നടി ഷെര്‍ലിന്‍ ചോപ്ര. നീലച്ചിത്ര നിര്‍മ്മാണ കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് ഷെര്‍ലിന്‍ കുന്ദ്രയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. 2019ല്‍ ആയിരുന്നു സംഭവമെന്നും ഷെര്‍ലിന്‍ വ്യക്തമാക്കി.
/sathyam/media/post_attachments/PLl7XYjwgdIASeOL52AB.jpg)
2019ല്‍ തുടക്കത്തില്‍ രാജ് കുന്ദ്ര തന്റെ ബിസിനസ് മാനേജറെ വിളിച്ചു. ഒരു പ്രൊപ്പോസല്‍ ചര്‍ച്ച ചെയ്യാനുണ്ട് എന്നാണ് പറഞ്ഞത്. മാര്‍ച്ച് 27ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ് തന്നെ ചുംബിക്കാന്‍ ശ്രമിച്ചു. താന്‍ പ്രതിരോധിച്ചു. വിവാഹം കഴിഞ്ഞ ഒരാളുമായുള്ള ബന്ധത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല.
ബിസിനസിനെ മറ്റു കാര്യങ്ങളുമായി കൂട്ടിക്കുഴക്കാനും തയ്യാറല്ലായിരുന്നു. ശില്‍പ്പ ഷെട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും പറഞ്ഞു. താന്‍ ഭയന്ന് കുതറി മാറി വാഷ്റൂമിലേക്ക് ഓടി എന്നാണ് താരം മൊഴി നല്‍കിയിരിക്കുന്നത്.