10 കുട്ടികൾ ഉൾപ്പെടെ 22 പേർ ഇനിയും കാണാമറയത്ത് ; രാജമലയില്‍ ഇന്നും തിരച്ചിൽ തുടരും

New Update

മൂന്നാർ : പെട്ടിമുടി ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും ഇനിയും കണ്ടെത്താനുള്ളത്‌
22 പേരെ  . ഇതിൽ പത്തു കുട്ടികളും ഉൾപ്പെടുന്നു. പ്രദേശത്ത് അഞ്ചാം ദിവസമായ ഇന്നും തിരച്ചിൽ നടത്തും. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തിന് സമീപത്തെ പുഴ കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചിൽ നടത്തുക.

Advertisment

publive-image

ഇന്നലെ നടത്തിയ തിരച്ചിലിൽ ആറു മൃതദേഹങ്ങൾ പുഴയിൽ നിന്നാണ് ലഭിച്ചത്. ഇതോടെ കൂടുതൽ ആളുകൾ ഒഴുക്കിൽ പെട്ടിരിക്കാമെന്നാണ് അനുമാനം. പത്ത് കുട്ടികള്‍ ഉള്‍പ്പെടെ 22 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതുവരെ 49 മൃതദേഹങ്ങൾ  ലഭിച്ചു. അഞ്ഞൂറോളം പേരാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്.

അപകടത്തിൽപ്പെട്ട എല്ലാവരെയും കണ്ടെത്താതെ തിരച്ചിൽ അവസാനിപ്പിക്കില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

land slide rajamala land slide
Advertisment