പെട്ടിമുടിയിൽ ദുരന്തം നടന്ന പതിനൊന്നാം ദിവസവും തിരച്ചിൽ തുടരുന്നു. ഇനി കണ്ടെത്താനുള്ളത് 12 പേരെ.ഇതുവരെ കണ്ടെടുത്തത് 58 മൃതദേഹങ്ങള്‍.

New Update

രാജമല: ഉരുൾപൊട്ടലുണ്ടായ പെട്ടിമുടിയിൽ ദുരന്തം നടന്ന പതിനൊന്നാം ദിവസവും തിരച്ചിൽ തുടരുന്നു. 180 പേരുടെ സംഘമാണ് ഇന്ന് തെരച്ചിലിന് ഇറങ്ങുന്നത്. ദൗത്യസംഘത്തിനൊപ്പം നാട്ടുകാരും, മരിച്ചവരുടെ ബന്ധുക്കളുമുണ്ടാകും. 12 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 58 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. എല്ലാവരെയും കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.പെട്ടിമുടിയിൽ നിന്ന് ആറ് കിലോമീറ്റർ മാറി കന്നിയാറിലാണ് ഊർജിതമാക്കുന്നത്.

Advertisment

publive-image

അതെ സമയം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ പുനരധിവാസം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. പകുതിപേരും ബന്ധുക്കളുടെ വീടുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. കുട്ടികളുടെ പഠനവും താളം തെറ്റിയ സ്ഥിതിയിലാണ്. ദുരന്തമുണ്ടായ പെട്ടിമുടിയിലെയും, രാജമലയിലെയും നാൽപതോളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. കണ്ണൻദേവനാണ് ഇതിന്റെ ചുമതല. ഇതിൽ ഇരുപതോളം കുടുംബങ്ങളെ നയമക്കാട് എസ്റ്റേറ്റിലെ ഒഴിഞ്ഞു കിടന്ന ലയങ്ങളിലേക്ക് മാറ്റിപ്പാർ‍പ്പിച്ചിട്ടുണ്ട്. നാലും അഞ്ചും പേർ കഴിയുന്ന ഒറ്റമുറി ലയങ്ങളിലേക്ക് കൂടുതൽ പേർ എത്തിയതോടെ കാര്യങ്ങൾ ഏറെ ബുദ്ധിമുട്ടിലായി.

Advertisment