പഞ്ചായത്ത് പ്രസിഡന്റായ മരുമകളും സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയായ മകനും വീട്ടില്‍ പൂട്ടിയിട്ടു പീഡിപ്പിച്ചു ; സ്ഥലം വിറ്റ പണവും തട്ടിയെടുത്തു ; തൊടുപുഴയില്‍ വീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച വൃദ്ധയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്‌

ന്യൂസ് ബ്യൂറോ, ഇടുക്കി
Sunday, December 8, 2019

തൊ​ടു​പു​ഴ: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ മ​രു​മ​ക​ളും സി​പി​എം മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യ മ​ക​നും വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ടു പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി ജീ​വ​നൊ​ടു​ക്കി​യ വീ​ട്ട​മ്മ​യു​ടെ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​ളം​ദേ​ശം തൈ​ത്തോ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ രാ​ഘ​വ​പ്പ​ണി​ക്ക​രു​ടെ ഭാ​ര്യ രാ​ജ​മ്മ (87) യെ​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലെ ജ​ന​ൽ​ക്ക​ന്പി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

തു​ട​ർ​ന്നു പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ എ​ഴു​തി​യെ​ന്നു ക​രു​തു​ന്ന ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ല​ഭി​ച്ച​ത്. മ​രു​മ​ക​ളും വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ഷീ​ബാ രാ​ജ​ശേ​ഖ​ര​നും മ​ക​ൻ രാ​ജ​ശേ​ഖ​ര​നും വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ടു പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യാ​ണു കു​റി​പ്പി​ൽ എ​ഴു​തി​യി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

കൂ​ടാ​തെ പൂ​മാ​ല​യി​ൽ ഇ​വ​രു​ടെ പേ​രി​ലു​ള്ള സ്ഥ​ലം വി​റ്റ പ​ണം കൈ​ക്ക​ലാ​ക്കി​യ​താ​യും കു​റി​പ്പി​ലു​ണ്ട്. ആ​ത്മ​ഹ​ത്യാ ക്കു​റി​പ്പ് രാ​ജ​മ്മ ത​ന്നെ എ​ഴു​തി​യ​താ​ണോ​യെ​ന്നു കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം വേ​ണ്ടി​വ​രു​മെ​ന്നു കാ​ഞ്ഞാ​ർ സി​ഐ അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.

×