'നിങ്ങള്‍ കാരണമാണ് അച്ഛന്‍ മരിച്ചത്, ഇനി അടക്കാനും പറ്റില്ലെന്നോ'; അച്ഛനെ അടക്കാന്‍ കുഴിവെട്ടുന്നതിനിടെ മക്കള്‍ ചോദിക്കുന്നു; വേദനാജനകം ഈ വീഡിയോ

New Update

publive-image

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ശ്രമത്തിനിടയില്‍ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളുടെ വേദനിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

Advertisment

രാജന്റെ മൃതദേഹം തങ്ങളുടെ ഭൂമിയില്‍ത്തന്നെ അടക്കംചെയ്യണമെന്നാവശ്യപ്പെട്ട് മക്കള്‍ കുഴിവെട്ടുന്നതിന്റെയും പൊലീസ് തടയാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് വേദനാജനകമായ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

https://www.facebook.com/kodikunnilMP/videos/445923520119332/?t=0

പൊലീസ് ഇടപെട്ട് കുട്ടിയെ തടയുന്നതും കാണാം. 'നിങ്ങള്‍ കാരണമാണ് അച്ഛന്‍ മരിച്ചത്, ഇനി അടക്കാനും പറ്റില്ലെന്നോ' എന്ന് രാജന്റെ മകന്‍ പൊലീസിനോട് ചോദിക്കുന്നതും വീഡിയോയിലുണ്ട്.

കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജന്‍ ഇന്ന് രാവിലെയും ഭാര്യ അമ്പിളി വൈകുന്നേരത്തോടെയുമാണ് മരിച്ചത്. അമ്പിളി മരിക്കുന്നതിന് മുമ്പുള്ളതാണ് ഈ ദൃശ്യങ്ങള്‍.

Advertisment