ചെന്നൈ: സ്റ്റൈൽ മന്നൻ രജനികാന്തിനെ ബിജെപിയില്‍ എത്തിക്കാനുള്ള നീക്കം പാളി. ബിജെപി ദേശീയ നേതാക്കളും മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും രജനികാന്തുമായി പല തവണ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബിജെപി ബന്ധം നിഷേധിച്ച് രജനീകാന്ത് രംഗത്ത് വന്നത്.
തിരുവളളുവറിനെപ്പോലെ തന്നെയും കാവി പുതപ്പിക്കാൻ ഉള്ള നീക്കം നടക്കില്ലെന്ന് തുറന്നു പറഞ്ഞതാണ് രജനീകാന്ത് ഈ നീക്കത്തോട് പ്രതികരിച്ചത്. ബിജെപിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് രജനിയുടെ പുതിയ നീക്കം.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രജനീകാന്തിനെ ബി ജെ പിയിൽ എത്തിച്ച് തമിഴ്നാട്ടില്‍ എന്‍ ഡി എ മുന്നണിയെ ശക്തിപ്പെടുത്തി അധികാരം പിടിക്കാനുള്ള ബിജെപിയുടെ നീക്കത്തിനു കനത്ത തിരിച്ചടിയായിരിക്കുകയാണ് രജനിയുടെ പുതിയ നിലപാട്.
2021-ൽ നടക്കാൻ പോകുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് രജനീകാന്തിന്‍റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. തന്നെ കാവി പുതപ്പിക്കാൻ നീക്കമുണ്ടെന്ന രജനിയുടെ പ്രസ്താവന ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്.