രജനിയുടെ പുതിയ പാര്‍ട്ടി ഡിസംബര്‍ അവസാനത്തോടെ… ലക്ഷ്യം 2021 ലെ തെരഞ്ഞെടുപ്പ്…

New Update

publive-image

ഒടുവിൽ രജനി മനസുതുറന്നു… 2020 ഡിസംബർ 31 നു പുതിയ പാർട്ടി രൂപീകരിക്കുന്നു. ലക്‌ഷ്യം 2021 ലെ തെരഞ്ഞെടുപ്പ്.

Advertisment

അഴിമതിരഹിതവും സുതാര്യവും മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും എല്ലാ വിഭാഗങ്ങളുടെയും മതവിശ്വാസത്തെ അംഗീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനമാകും തന്റേതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ച്.

publive-image

മഹർഷ്‌ട്രാ വംശജനായ ശിവാജി റാവു ഗയ്‌ക്ക്‌വാഡ് എന്ന രജനീകാന്ത് ബാംഗ്ലൂരിലെ തൻ്റെ ബസ് കണ്ടക്ടർ ജീവിതത്തിനിടെയാണ് തമിഴ് സിനിമയിലെത്തുന്നത്. ഇപ്പോൾ 46 വർഷത്തെ സിനിമാ ജീവിതം. 69 വയസ്സ് പ്രായം.

1992 ൽ പുറത്തിറങ്ങിയ അണ്ണാമലൈ, മന്നൻ എന്നീ ചിത്രങ്ങൾക്ക്ശേഷം അദ്ദേഹത്തിൻ്റെ ജനപ്രീതി വാനോളമുയർന്ന കാലമായിരുന്നു. ടിഎംസി പോലെയുള്ള ചില രാഷ്ട്രീയപാർട്ടികൾ അദ്ദേഹത്തിൻ്റെ പോപ്പുലാരിറ്റി മുതലെടുത്തിരുന്നു.

publive-image

രാഷ്ട്രീയത്തിൽ വരാനുള്ള നല്ല അവസരം അന്ന് അദ്ദേഹം നഷ്ടപ്പെടുത്തിയെന്ന് ഇന്നും തമിഴ്നാട്ടിൽ പലരും പറയുന്നുണ്ട്.

രജനി ഇന്നും തമിഴ്നാട്ടിലെ ഒരേയൊരു സൂപ്പർ സ്റ്റാർ ആണ്. ഒരുപക്ഷേ തമിഴ് മക്കളുടെമനസ്സിൽ അദ്ദേഹത്തിൻ്റെ സ്ഥാനം അതുക്കും മേലെയാണ്.

voices
Advertisment