എഐസിസി പ്രവര്‍ത്തക സമിതി അംഗവും കോണ്‍ഗ്രസ് എംപിയുമായ പ്രിയപ്പെട്ട രാജീവ് ജീ സതവിന്റെ അകാല നിര്യാണത്തിൽ അനുശോചിക്കുന്നു. ഈ വേർപാട് വേദനാജനകമാണ്. വാർത്ത അറിഞ്ഞപ്പോൾ ആദ്യം അവിശ്വസനീയമായി തോന്നിയിരുന്നു! അത്രകണ്ട് ഊർജ്ജസ്വലനായൊരു നേതാവായിരുന്നു അദ്ദേഹം.
കാണുമ്പോഴൊക്കെ "സുഖമല്ലേ "എന്ന് മലയാളത്തിൽ സൗഹൃദപരമായി അന്യേഷണം നടത്തിയിരുന്ന ഒരു നേതാവ്. മഹാരാഷ്ട്രയിലെ നേതാക്കൾ തമാശക്ക് അവർക്ക് അറിയവുന്ന മലയാളം വാക്കുകൾ പറയുന്നതുപോലെ മാത്രമേ അദ്ദേഹത്തിൻ്റെ സംസാരവും തുടക്കത്തിൽ തോന്നിച്ചിരുന്നുള്ളൂ.
പിന്നീട് മനസിലായി, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷനായ കാലത്ത് നടത്തിയ യാത്രകളും, മലയാളി പ്രവർത്തകരുമായുള്ള അടുത്ത ബന്ധവുമാണ് അദ്ദേഹത്തിന് മലയാള ഭാഷയെ അടുത്തറിയാൻ സഹായിച്ചത് എന്ന്.
മഹാരാഷ്ട്രയിൽ നടന്ന നിയമസഭാ തിരഞെടുപ്പിൽ മൽസരിക്കുവാൻ ഞാൻ സീറ്റ് ചോദിച്ചതറിഞപ്പോൾ, മത്സരിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലത്തിൻ്റെ ഭൂമിശാസ്ത്രവും വോട്ടർമാരുടെ അഭിരുചികളുമറിഞ്ഞുള്ള ഒരു രൂപരേഖ ആദ്യം തയ്യാറാക്കാനാണ്
അദ്ദേഹം ആവശ്യപ്പെട്ടത്.
അതു പ്രകാരം പ്രദേശത്തുള്ള മലയാളി സുഹൃത്തുകളും പ്രവർത്തകരുമായി ചേർന്ന് അതുണ്ടാക്കിയിരുന്നു. മൽസര രംഗത്ത് ഉണ്ടായിരുന്നില്ലങ്കിലും. ഒരു തിരഞടുപ്പിനെ നേരിടുവാനുള്ള ആത്മവിശ്വാസം തുടക്കത്തിൽ അങ്ങനെ ലഭിച്ചു.
കഴിഞ്ഞ വർഷം ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തിലേക്ക് ട്രയിൻ അയക്കുന്ന കാര്യം അറിഞ്ഞ് കെ.സി വേണുഗോപാൽ ജീയുടെ നിർദേശപ്രകാരം അദ്ദേഹം എന്നെ വിളിക്കുകയും വേണ്ട നിർദേശങ്ങൾ തരുകയും ചെയ്തിരുന്നു.
എല്ലാവരോടും വലിയ സ്നേഹവും കരുതലും നിർദേശങ്ങളും നൽകിയിരുന നേതാവായിരുന്നു അദ്ദേഹം. എം.പിയായിരുന്ന രാജീവ്ജി മഹാരാഷ്ട്രയിലും, മുംബെയിലും വരുമ്പോഴൊക്കെ പ്രവർത്തകരും നേതാക്കളും ഓടി എത്തും. അത്രകണ്ട് എല്ലാവർക്കം പ്രിയങ്കരനായിരുന്ന നേതാവായിരുന്നു.
മഹാരാഷ്ട്രയിലെ ജില്ലാതലത്തിൽ നിന്ന് രാഷ്ട്രീയ യാത്ര ആരംഭിക്കുകയും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ദേശീയ തലത്തിൽ തന്റെ കഴിവ് പടുത്തുയർത്തി മൗലികമായ വ്യക്തിത്വം ഉണ്ടാക്കിയെടുത്ത രാജീവ് ജീ, രാജ്യം മുഴുവൻ ഉറ്റുനോക്കിയിരുന്നൊരു നേതാവായിരുന്നു. ഭാവിയിൽ അദ്ദേഹം രാജ്യത്തിനും കോൺഗ്രസ് പാർട്ടിക്കും വലിയ സംഭാവന നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
കോവിഡ് ബാധിതനായി ചികിത്സയിൽ ആണെന്നറിഞ്ഞ ഘട്ടം മുതൽ, അദ്ദേഹം കർമ്മനിരതനായ് തിരിച്ചു വരാൻ ഞങ്ങളെല്ലാം പ്രാർത്ഥിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം സുഖം പ്രാപിക്കുന്നുവെന്ന വാർത്ത വളരെ ആവേശത്തോടെ ഞാനുൾപ്പെടുന്ന എംപി സിസി വാട്ട്സ്ആപ് ഗ്രൂപ്പിൽ നേതാക്കൾ ഏറ്റെടുത്തിരുന്നു.
അദ്ദേഹത്തിൻ്റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ വേദനയോടെ ആദരാഞലികൾ അർപ്പിക്കുന്നു...
-ജോജോ തോമസ്
(എംപിസിസി സെക്രട്ടറി)