ഒമാനില്‍ പാകിസ്ഥാനിയുടെ വെട്ടേറ്റ് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും ;രാജേഷിന്റെ മരണം പാകിസ്ഥാനിയും തമിഴ്‌നാട്ടുകാരനും തമ്മിലുള്ള തര്‍ക്കത്തിന് മധ്യസ്ഥതക്ക് ചെന്നതോടെ

ഗള്‍ഫ് ഡസ്ക്
Thursday, April 2, 2020

മ​സ്​​ക​ത്ത്​: ബു​റൈ​മി​യി​ല്‍ പാകിസ്ഥാനിയുടെ വെട്ടേറ്റ് മരിച്ച തൃ​ശൂ​ര്‍ സ്വ​ദേ​ശി​യു​​ടെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്​​ച​ നാ​ട്ടി​ലെ​ത്തി​ക്കും. തൃ​ശൂ​ര്‍ പാ​വ​റ​ട്ടി കാ​ക്ക​ശ്ശേ​രി സ്വ​ദേ​ശി രാ​ജേ​ഷ് കൊ​ന്ദ്ര​പ്പ​ശ്ശേ​രി​യു​ടെ (35) മൃ​ത​ദേ​ഹം ദോ​ഹ​യി​ല്‍ നി​ന്നു​ള്ള കാ​ര്‍​ഗോ വി​മാ​ന​ത്തി​ല്‍ രാ​വി​ലെ 11.30ന്​ ​ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​ക്കും. അ​വി​ടെ നി​ന്ന്​ റോ​ഡു​മാ​ര്‍​ഗ​മാ​ണ്​ തൃ​ശൂ​രി​ല്‍ എ​ത്തി​ക്കു​ക. മ​സ്​​ക​ത്തി​ല്‍​നി​ന്ന്​ ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ടു​ള്ള കാ​ര്‍​ഗോ വി​മാ​ന​ത്തി​ലാ​ണ്​ മൃ​ത​ദേ​ഹം ദോ​ഹ​യി​ല്‍ എ​ത്തി​ച്ച​ത്.

വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ സ​ര്‍​വി​സ്​ നി​ര്‍​ത്തിെ​വ​ച്ച​തി​നാ​ല്‍ മൃ​ത​ദേ​ഹം ഒ​മാ​നി​ല്‍ സം​സ്​​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​യി​രു​ന്നു ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, പ​രേ​ത​ന്റെ കു​ടും​ബ​ത്തി​ന്റെ ആ​വ​ശ്യ​പ്ര​കാ​രം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മു​ര​ളീ​ധ​ര​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന് എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മ​റ്റും സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍​മൂ​ലം മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന്​ ഒ​മാ​നി​ലെ സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​നാ​യ ന​ന്ദേ​ഷ്​ പി​ള്ള പ​റ​ഞ്ഞു.ബു​റൈ​മി സാ​റാ​യി​ലെ കമ്പ​നി താ​മ​സ​സ്​​ഥ​ല​ത്ത്​ ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌​ 28നാ​ണ്​ സം​ഭ​വം.

രാ​ജേ​ഷി​ന്​ ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​ക്ക്​ വെട്ടേറ്റ്​ ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. പാ​കി​സ്​​താ​ന്‍ സ്വ​ദേ​ശി​യും ത​മി​ഴ്​​നാ​ട്ടു​കാ​ര​നും ത​മ്മി​ലു​ള്ള വാ​ക്​​ത​ര്‍​ക്ക​ത്തി​നി​ട​യി​ല്‍ രാ​ജേ​ഷ്​ മ​ധ്യ​സ്​​ഥ​ത​ക്ക്​ ചെ​ന്ന​താ​ണ​ത്രേ. ത​ല​ക്കേ​റ്റ മാ​ര​ക​മാ​യ വെ​​ട്ടാ​ണ്​ രാ​ജേ​ഷി​​ന്റെ മ​ര​ണ​കാ​ര​ണ​മാ​യ​ത്. ബു​റൈ​മി​യി​ലെ ഫ​യ​ര്‍ ആ​ന്‍​ഡ്​​ സേ​ഫ്​​ടി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു ഇ​വ​ര്‍.

×