നരേന്ദ്ര മോദിയെ അഭിനന്ദിച്ച് സ്റ്റൈൽ മന്നൻ രജനീകാന്ത്; നിങ്ങൾ അത് നേടിക്കഴിഞ്ഞു. ഈശ്വരൻ അനുഗ്രഹിക്കട്ടെ...

New Update

publive-image

ലോക്സഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് സ്റ്റൈൽ മന്നൻ രജനീകാന്ത്. തന്‍റെ ട്വിറ്റർ പേജിലൂടെയാണ് രണ്ടാം വരവിനൊരുങ്ങുന്ന നരേന്ദ്ര മോദിക്ക് അഭിനന്ദനം രേഖപ്പെടുത്തിയത്. പ്രിയപ്പെട്ട നരേന്ദ്ര മോദി ജി, ഹൃദയം നിറഞ്ഞ ആശംസകൾ... നിങ്ങൾ അത് നേടിക്കഴിഞ്ഞു. ഈശ്വരൻ അനുഗ്രഹിക്കട്ടെ... രജനീകാന്ത് ട്വീറ്റ് ചെയ്തു.

Advertisment

തമിഴ്നടൻ ശരത്കുമാറും മോദിക്ക് ആശംസകൾ നേർന്നു. മോദിയുടെ പുതിയ ചിന്തകളും പ്രവർത്തനങ്ങളുമാണ് ഇന്ത്യയുടെ നേട്ടമെന്നും സാമ്പത്തികമായും രാജ്യം മുന്നോട്ട് പോവുകയാണെന്നും ശരത് കുമാർ ട്വീറ്റ് ചെയ്തു. താങ്കളിൽ ഉള്ള ഇന്ത്യയിലെ ജനങ്ങളുടെ വിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നതെന്നും ശരത് കുമാർ ട്വീറ്റ് ചെയ്തു.

Advertisment