ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു പിന്നാലെ ഡിസ്‌കവറി ചാനലിന്റെ ''മാന്‍ വേഴ്‌സസ് വൈല്‍ഡ്'' ഷോയില്‍ അംഗമായി സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്.
/sathyam/media/post_attachments/Bl2z2fs3vXg5rUdcZULe.jpg)
പരിപാടിയുടെ ചിത്രീകരണത്തിനായി രജനി ബന്ദിപ്പൂര്‍ വനമേഖലയിലേക്കു തിരിച്ചു. ബെയര്‍ ഗ്രില്‍സ് അവതാരകനായ പ്രധാനമന്ത്രിയുടെ ഷോ ഒരേ സമയം പ്രശംസയും വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു.
മുതലകുഞ്ഞുങ്ങള്‍ക്കൊപ്പം ചെലവഴിച്ചതിനെ പറ്റിയുള്ള വെളിപ്പെടുത്തല്‍ പ്രധാനമന്ത്രി ആദ്യം നടത്തിയതും ഈ ഷോയില്‍ ആയിരുന്നു. പുതിയ ലക്കത്തില്‍ ഇന്ത്യയില്‍നിന്നും തിരഞ്ഞെടുത്തിരിക്കുന്നത് രജനികാന്തിനെയാണ്. ദര്‍ബാറിന്റെ വിജയത്തിനു ശേഷം ഷോയുടെ ഷൂട്ടിനായി ഹെലികോപ്റ്ററില്‍ പുറപ്പെടുന്ന സൂപ്പര്‍സ്റ്റാറിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
/sathyam/media/post_attachments/FHiSzrGHkUKKUBjiklC2.jpg)
കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് ഷൂട്ട്. ഇന്ന് മുതല്‍ മൂന്ന് ദിവസമാണു ഷൂട്ട്. പകല്‍ ആറു മണിക്കൂര്‍ വീതം അനുമതി നല്‍കിയതായി ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം അധികൃതര്‍ സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് ദേശീയ പാര്‍ക്കില്‍ ആയിരുന്നു പ്രധാനമന്ത്രിയുമൊന്നിച്ചുള്ള മാന്‍ വേഴ്‌സസ് വൈല്‍ഡ് എപ്പിസോഡിന്റെ ഷൂട്ട്. 3.69 മില്യണ്‍ ആളുകള്‍ കണ്ട പരിപാടി സമീപകാല റെക്കോര്‍ഡ് കൂടിയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us