/sathyam/media/post_attachments/agkSPZ9vJM1B369NRjaE.jpg)
കൊച്ചി: കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്പ് നടത്തുമെന്ന് ഹൈക്കോടതിയെ അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് നിലപാട് പിന്‍വലിച്ചു. തിങ്കളാഴ്ച കേസ് പരിഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കമ്മീഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
നേരത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റിവെയ്ക്കുകയായിരുന്നു. ഇതിനെതിരെ സിപിഎമ്മും നിയമസഭാ സെക്രട്ടറിയുമാണ് ഹര്‍ജികളുമായി കോടതിയെ സമീപിച്ചത്.