കെസി വേണുഗോപാൽ രാജ്യസഭയിൽ: മേഘാലയയിൽ എൻപിപിക്ക് വിജയം

New Update

ദില്ലി: എട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മലയാളിയായ കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ വിജയിച്ചു. രാജസ്ഥാനിൽ നിന്നാണ് അദ്ദേഹം മത്സരിച്ചത്. മേഘാലയയിലെ ഏക സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 39 വോട്ട് നേടിയ എൻപിപി വിജയിച്ചു. അദ്ദേഹത്തിന് 51 വോട്ട് ലഭിച്ചതോടെയാണ് നേതാക്കൾ വിജയാഘോഷം തുടങ്ങിയത്.

Advertisment

publive-image

ഗുജറാത്തിൽ 170 എംഎൽഎമാരാണ് വോട്ട് ചെയ്തു. ഭാരതീയ ട്രൈബൽ പാർട്ടിയിലെ രണ്ടു എംഎൽഎമാർ വിട്ടു നിന്നു. കോൺഗ്രസ് വൻ കരുനീക്കങ്ങൾ നടത്തിയ മണിപ്പൂരിൽ ബിജെപിയിൽ നിന്നു രാജിവച്ച മൂന്ന് എംഎൽഎമാർ വോട്ട് ചെയ്തില്ല. തൃണമൂൽ എംഎൽഎയും വിട്ടുനിന്നു. എന്നാൽ ബിജെപി മന്ത്രിസഭയ്ക്ക് പിന്തുണ പിൻവലിച്ച നാലു എൻപിപി പ്രതിനിധികൾ വോട്ടെടുപ്പിൽ പങ്കെടുത്തു.

ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നാല് വീതവും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മൂന്ന് വീതം സീറ്റുകളിലേക്കും ഝാര്‍ഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മണിപ്പൂര്‍, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

രാജസ്ഥാനിൽ നിന്ന് മത്സരിച്ച മലയാളിയും കോൺഗ്രസ് നേതാവുമായ കെസി വോണുഗോപാൽ വിജയപ്രതീക്ഷ പങ്കുവച്ചിരുന്നു. നീരജ് ദംഗിയായിരുന്നു സംസ്ഥാനത്ത് ബിജെപിയുടെ മറ്റൊരു സ്ഥാനാർത്ഥി. രാജേന്ദ്ര ഗെഹ്ലോട്ട്, ഓങ്കർ സിങ്ക് ലഖാവത് എന്നിവരാണ് ബിജെപി സ്ഥാനാർത്ഥികൾ.

Advertisment