നടി രാകുല്‍ പ്രീത് സിങ്ങിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്നു ചോദ്യം ചെയ്യും

author-image
ഫിലിം ഡസ്ക്
Updated On
New Update

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി രാകുല്‍ പ്രീത് സിങ്ങിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്നു ചോദ്യം ചെയ്യും. നടി ദീപിക പാദുക്കോണിന്റെ മാനേജര്‍ കൃഷ്ണ പ്രകാശും ഇന്ന് അന്വേഷണ സംഘത്തിനു മുന്നിലെത്തും.

Advertisment

publive-image

ഇന്നു ഹാജരാവുന്നതിന് രാകുല്‍ പ്രീത് സിങ്ങിനും ദീപിക പാദുക്കോണിനും എന്‍സിബി നോട്ടീസ് നല്‍കിയിരുന്നു. ദീപികയുടെ ചോദ്യം ചെയ്യല്‍ പിന്നീട് നാളത്തേക്കു മാറ്റുകയായിരുന്നു.

ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ദീപിക ഇന്നലെ തന്നെ ഗോവയില്‍നിന്നു മുംബൈയിലെത്തി. ഭര്‍ത്താവും നടുമായ രണ്‍വീര്‍ സിങ്ങിന് ഒപ്പമാണ് ദീപിക എത്തിയത്.

ദീപിക, സാറാ അലി ഖാന്‍, രാകുല്‍ പ്രീത്, ശ്രദ്ധ കപൂര്‍ എന്നിവര്‍ക്കാണ് അന്വേഷണവുമായി ബന്ധപ്പെട്ട ഹാജരാവാന്‍ എന്‍സിബി നോട്ടീസ് നല്‍കിയിട്ടുള്ളത്. ശ്രദ്ധയും നാളെയാണ് ചോദ്യംചെയ്യലിനെത്തുക.

rakul preeth film news
Advertisment