ചെന്നൈ: തെലുങ്ക് നടന്‍ രാംചരണിന് കോവിഡ് പോസിറ്റീവ്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങളില്ലെന്നും ചൊവ്വാഴ്ച രാവിലെ ചെയ്ത ട്വീറ്റില്‍ പറയുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്വാറന്റയിനില്‍ പ്രവേശിച്ചു.
താനുമായി അടുത്തിടെ ബന്ധപ്പെട്ടവരെല്ലാം കോവിഡ് ടെസ്റ്റ് നടത്തണമെന്നും രാംചരണ്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞയാഴ്ച ബന്ധുവും നടനുമായ അല്ലുഅര്‍ജുന്‍, നടി നിഹാരിക എന്നിവരുമൊത്ത് ക്രിസ്മസ് ആഘോഷത്തില്‍ രാംചരണ്‍ പങ്കെടുത്തിരുന്നു.
ക്രിസ്മസ് തലേന്ന് രാംചരന്‍, ഭാര്യ ഉപാസന, അല്ലു അര്‍ജുന്‍, നിഹാരിക, മറ്റ് ബന്ധുക്കള്‍ എന്നിവര്‍ ആഘോഷത്തില്‍ പങ്ക് ചേര്‍ന്നിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ അല്ലു അര്‍ജുന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. രാംചരണിനൊപ്പം ഉണ്ടായിരുന്നവരെല്ലാം പരിശോധനയ്ക്ക് വിധേയമാകും.
മുമ്പ് രാംചരണിന്റെ പിതാവും നടനുമായ ചിരഞ്ചീവിക്ക് കോവിഡ് പോസിറ്റീവായിരുന്നു. പക്ഷെ, രണ്ടാമത്തെ പരിശോധനയില്‍ നെഗറ്റീവായി. ആദ്യത്തേത് പരിശോധനാ പിഴവാണെന്ന് കണ്ടെത്തിയിരുന്നു.