കൊല്ലം: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുളള ഭൂമി പൂജയ്ക്ക് ആശംസാ സന്ദേശവുമായി മാതാ അമൃതാനന്ദമയി. മഹത്തായ ഒരു ചരിത്ര മുഹൂര്‍ത്തമാണ് ഇതെന്ന് മാതാ അമൃതാനന്ദമയി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
/sathyam/media/post_attachments/UllfDnHllFyJibjFBPxa.jpg)
'മഹത്തായ ഒരു ചരിത്ര മുഹൂര്‍ത്തമാണ് ഇന്ന്. ഇത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വിജയമോ മറ്റൊരു വിഭാഗത്തിന്റെ പരാജയമോ അല്ല. മറിച്ച് പരസ്പര സ്‌നേഹത്തിന്റെയും ക്ഷമയുടെയും വിശാല മനോഭാവത്തിന്റെയും വിജയമാണ്.
ഈ ക്ഷമയും പരസ്പര സ്‌നേഹവും വിശാല മനോഭാവവും എല്ലാവരിലും നിലനില്‍ക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ'- മാതാ അമൃതാനന്ദമയി പറഞ്ഞു.