New Update
/sathyam/media/post_attachments/pbLiew3CnHYV11Ums8CA.png)
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ റമദാൻ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.
Advertisment
പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് വിശ്വാസികൾ റമദാനെ വരവേൽക്കുന്നത്. പള്ളികളും വീടുകളും ശുചീകരിച്ച് വിശുദ്ധമാസത്തെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് വിശ്വാസികൾ.
കൊവിഡ് പ്രോട്ടോക്കോളിനെ തുടർന്ന് കഴിഞ്ഞതവണ റമദാനിൽ പള്ളികളിൽ പ്രാർത്ഥനകൾ ഉണ്ടായിരുന്നില്ല. ഇത്തവണ നിബന്ധനകൾ പാലിച്ചുകൊണ്ട് തന്നെ പള്ളികളിൽ പ്രാർത്ഥനകൾ ഉണ്ടാകുമെന്നാണ് അറിയിപ്പ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us