രാമപുരം ടൗണിൽ നാളെ മുതൽ കർശന നിയന്ത്രണം ! അടിയന്തിര യോഗത്തിൻ്റേതാണ് തീരുമാനം

New Update

publive-image

രാമപുരം:ടൗണിലെയും മറ്റ് കണ്ടയ്ൻമെൻ്റ് സോണിലേയും വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മുതൽ 1 മണി വരെ മാത്രം. ശേഷം നിർബന്ധമായും അടയ്ക്കണം. നാളെ മുതൽ തൽക്കാലം ഒരാഴ്ചത്തേക്കാണീ അവസ്ഥ. കണ്ടയ്ൻമെൻ്റ് സോൺ വാർഡുകളിൽ പൊതുചടങ്ങുകളും ആഘോഷങ്ങളും ഒരു കാരണവശാലും അനുവദിക്കില്ല. മറ്റു സ്ഥലങ്ങളിലും പൊതു ചടങ്ങുകൾ കർശന നിയന്ത്രണങ്ങളോടെ മാത്രം.

Advertisment

ഇപ്പോൾ അടിയന്തിര യോഗം ചേർന്നാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്.
നിയന്ത്രണങ്ങൾ കർശനമാക്കിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് യോഗത്തിൽ ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പും.

ramapuram news
Advertisment