/sathyam/media/post_attachments/LwNDlkQ2zkcA7nJSIPk2.jpg)
പാലാ;രാമപുരത്ത് 17 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയുള്ള രോ​ഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കും. കണ്ടയ്ൻമെൻ്റ് സോണിൽ 3 പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങൾ തുടരുമെന്നും ജനങ്ങൾ കർശനമായ ജാഗ്രത പുലർത്തണമെന്നും അധിക്യതർ അറിയിച്ചു.
/sathyam/media/post_attachments/yoSLbmk8ikv6gCCpcjpg.jpg)
എറണാകുളത്തു നടത്തിയ പരിശോധനയില്‍ രണ്ടു പേര്‍ക്കു കൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്നു രാമപുരത്ത് രോഗബാധ സ്ഥിരീകരിച്ചത് 17 പേര്‍ക്കാണ് . ബാക്കി അഞ്ചു പേരില്‍ രണ്ടു പേര്‍ക്ക് തൊടുപുഴയിലും മുന്നു പേര്‍ക്ക് എറണാകുളത്തും നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അഞ്ചാം വാര്‍ഡില്‍ നാലു പേര്‍ക്കും 8,18 വാര്‍ഡുകളില്‍ മൂന്നു പേര്‍ക്കു വീതവും ഏഴാം വാര്‍ഡില്‍ രണ്ടു പേര്‍ക്കും 3, 4, 9,14, 16 വാര്‍ഡുകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us