"രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം; രാമായണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം !

author-image
സത്യം ഡെസ്ക്
Updated On
New Update

രാമായണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം ഏതാണ്?.ഈ ചോദ്യത്തിനുള്ള ഉത്തരം പുരാണത്തിന്റെ സഹായത്തോടെത്തന്നെ വിവരിക്കേണ്ടതുണ്ട്. ഒരിക്കൽ വിക്രമാദിത്യ രാജാവിന്റെ സദസ്സിലെ പണ്ഡിതശ്രേഷ്ഠനായ വരരുചിയോട് രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം ഏതാണെന്ന് മഹാരാജാവ് ചോദിച്ചു.

Advertisment

publive-image

വരരുചി വിചാരിച്ചത് രാമായണത്തിലെ എല്ലാ ശ്ലോകങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണെന്നാണ്. എഴുദിവസത്തിനകം പറയണമെന്നും അല്ലെങ്കിൽ ശിരഃഛേദം ചെയ്യുമെന്നുമാണ് രാജകല്പന. താൻ വധിക്കപ്പെടുമെന്നു തീർച്ചയാക്കിയ വരരുചി ഒരു കാട്ടിലൂടെ നടന്നു ക്ഷീണിച്ച് നിരാശനായി ഒരു മറച്ചുവട്ടിലിരുന്നു. അപ്പോൾ ആ മരത്തിലിരുന്ന രണ്ടു കിളികൾ ഇപ്രകാരം പറയുന്നു:

പണ്ഡിതനെങ്കിലും ഹതഭാഗ്യനായ ഇദ്ദേഹം രാമായണത്തിലെ പ്രധാന ശ്ലോകം

"രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
അയോധ്യാമടവീം വിദ്ധി ഗച്ഛ താതാ യഥാ സുഖം"

എന്നതാണെന്ന് അറിയാതെ വിഷമിക്കുകയാണ്. വനദേവതമാരായിരുന്ന അവർ രണ്ടു കിളികളുടെ രൂപത്തിൽ വന്നാണ് ഈ ശ്ലോകം പറഞ്ഞുകൊടുത്ത്. വനവാസത്തിനു പുറപ്പെടുന്ന സുമിത്ര ലക്ഷ്മണന് നൽകുന്ന ഉപദേശമാണ് ഈ ശ്ലോകം.

അർത്ഥം

മകനേ നീ സുഖമായി കാട്ടിൽപോയ്ക്കോളൂ. പക്ഷെ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. രാമനെ ദശരഥനെന്നു കരുതണം. ഒരു ജ്യേഷ്ഠനോടുള്ള ഭയഭക്തി ബഹുമാനങ്ങളോ ശുശ്രൂഷകളോ പോരാ.

പിതാവായ ദശരഥനെ നീ എപ്രകാരം കരുതുമോ അപ്രകാരം നീ രാമനെ കരുതണമെന്ന താത്പര്യം. ജനകാത്മജയെ കേവലം നിന്റെ ജ്യേഷ്ഠത്തിയമ്മയായി കണ്ടാൽപ്പോരാ. സ്വന്തം അമ്മയാണ് സീതാദേവി എന്നു കരുതണം. പിന്നെ വനവാസം കഴിയുവോളം അടവിയെ അയോധ്യയായും കാണണം.

രാമൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്ന അർത്ഥവും ഈ ശ്ലോകത്തിൽ ഒളിഞ്ഞി കിടക്കുന്നുവെന്ന് മഹദ് വ്യക്തികൾ പറയുന്നു.

ramayanam
Advertisment