അദ്ധ്യാത്മ രാമായണം മരണത്തെ തടുത്ത് മുക്തിനൽകാൻ വേണ്ട കഴിവുള്ളതാണ്. ബുദ്ധിമാന്മാർ ഈ കഥ കേൾക്കുന്ന നിമിഷം എത്ര കെട്ടുപാടുകളിൽപ്പിണഞ്ഞു കിടക്കുന്നവരായാലും മുക്തരായി വന്നുകൂടും.
/sathyam/media/post_attachments/7og0XnFPU4oh9m1RuWBt.png)
“അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമി-
തദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം
അദ്ധ്യായനംചെയ്തീടും മർത്ത്യജന്മികൾക്കെല്ലാം
മുക്തിസാധിക്കുമസന്ദിഗ്‌ദ്ധമിജ്ജന്മംകൊണ്ടേ”
തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ ബ്രഹ്മജ്ഞാനമുറപ്പുവന്ന ഒരു മഹായോഗിയായിരുന്നു. ആ തിരുമൊഴികൾ രാമാമൃതമായി ഓരോ മലയാള മനസ്സിലും സരയുവിന്റെ വിശുദ്ധിയോടെ ഒഴുകിപ്പരക്കുന്ന പുണ്യം.
ധർമ്മമൂർത്തിയാണ് മര്യാദാപുരുഷോത്തമനായ ശ്രീരാമദേവൻ. പക്ഷേ രാമമന്ത്രത്തിനൊരു രഹസ്യമുണ്ട്. അത് അനാദിയായ രഹസ്യമാണ്. അതിനെ മാനുഷനെന്ന് കൽപ്പിക്കുന്നവർ അജ്ഞാനികൾ എന്ന് എഴുത്തച്ഛൻ തന്നെ പറഞ്ഞിരിക്കുന്നു. ശ്രീരാമൻ പരമാത്മാവാണ്, പരമാനന്ദ മൂർത്തി, പ്രകൃതിയുടെ കാരണൻ, ഏകൻ, പുരുഷോത്തമൻ, അനന്തൻ, ആദിനാഥൻ, ഗുരുകാരുണ്യമൂർത്തി, പരമൻ, പരബ്രഹ്മം എന്നിങ്ങനെ വിശേഷണങ്ങളെല്ലാം നിർവികൽപ്പവും നിർവികാരവുമായ സർവൈക കാരണവും ആയ സാക്ഷാൽ ഭഗവാനു വേണ്ടുന്ന വിശേഷണമാണ്.
അമൂർത്തമായ ആ സങ്കൽപ്പത്തിന്റെ മനുഷ്യരൂപത്തിലുള്ള വിഗ്രഹമാണ് ഭഗവാൻ ശ്രീരാമചന്ദ്രൻ. ചിദഗ്നി കുണ്ഡ സംഭൂതയായ മായാമയയായ ചിന്മയയായ പരാശക്തി തന്നെയാണ് സീതാദേവി. ഇവരുടെ വൈഭവമാണ് രാമകഥ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us